Advertisment

അസാധാരണമായ കഴിവുകളുടെ കലവറയാണ് ഓരോ അധ്യാപികയും : ലീഷ്യൂ ഫ്ലവർ ആന്റണി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 55 -ാമത്തെ ഓൺലൈൻ ബാച്ച് ലീഷ്യൂ ഫ്ലവർ ആന്റണി ‌ (പരിശീലക, ഒറേറ്റർ, എഡ്യൂക്കേറ്റർ ) ഉദ്ഘാടനം ചെയ്തു.

ബിന്ദു സരസ്വതി ഭായ് (സീനിയർ ഇവാലുയേറ്റർ ) അധ്യക്ഷത വഹിച്ച പരിപാടിയിൽ ‌ലേഖ എസ് (54 ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ച് സംസാരിച്ചു. ബാബാ അലക്സാണ്ടർ (ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ, എൻസിഡിസി മാസ്റ്റർ ട്രെയിനർ) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ഷീബ പി കെ (എൻസിഡിസി ഫാക്കൾട്ടി) ആശംസ അർപ്പിച്ചു.

publive-image

മോണ്ടിസറി വിദ്യാഭ്യാസത്തെ ഇന്ത്യയിൽ വ്യാപിപ്പിക്കാൻ എൻസിഡിസിക്ക് കഴിഞ്ഞിട്ടുണ്ട് അതുപോലെ ആരോഗ്യമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ എൻസിഡിസിക്ക് സാധിച്ചിട്ടുണ്ട്, ഇനിയും മിടുക്കരായ സമൂഹത്തിൽ നന്മ മാത്രം നൽകുന്ന അധ്യാപകരെ വാർത്തെടുക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഒരു മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പ്രമീള കുമാരി (എൻസിഡിസി ഫാക്കൾട്ടി) നന്ദി അർപ്പിച്ചതോടെ ചടങ്ങുകള്‍ സമാപിച്ചു. ബാച്ചിലേക്ക് അപേക്ഷകൾ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9846808283

വെബ്സൈറ്റ് https://ncdconline.org

ഫേസ്ബുക് ലൈവ് ലിങ്ക് https://www.facebook.com/ncdconline/videos/322393066623192/

Advertisment