Advertisment

മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

മാഹി: ചാലക്കര എക്സൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൺസൂൺ കാലത്ത് ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

publive-image

ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിന് പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ ആഴ്ചയിലും വിവിധ കേന്ദ്രങ്ങളിൽ എം. എം. സി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വളവിൽ അയ്യപ്പ ക്ഷേത്ര പരിസരo, ഒരുമ റസിഡൻസ് അസോസിയേഷൻ വെസ്റ്റ് പള്ളൂരിലും, ബ്ലഡ് ഡോണേസ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് കമ്മറ്റിയുമായി ചേർന്ന് അഴിയൂരിലും ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

എക്സൽ പബ്ലിക് സ്‌കൂളിൽ പ്രിൻസിപ്പാൾ സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്തു. എം.എം.സി അഡ്മിനിസ്ട്രേഷൻ മാനേജർ സോമൻ പന്തക്കൽ, വൈസ് പ്രിൻസിപ്പൽ പ്രിയേഷ് എന്നിവർ പ്രസംഗിച്ചു. എം എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നഫീസ നസ്‌നീൻ ചടങ്ങിന് നേതൃത്വം നൽകി.

Advertisment