Advertisment

നമ്മുടെ ജീവിതത്തിൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും സ്വാധീനം: എൻസിഡിസി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കോഴിക്കോട്: നമ്മുടെ ജീവിതത്തിൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും സ്വാധീനം എന്ന വിഷയത്തിന് എൻസിഡിസി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.

ഡോ: എസ് രാഗേന്തു (കൺസൾറ്റൻഡ്‌ ഡെന്റൽ സർജൻ, ഡാഫോഡിൽസ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, വാസ്കോ, ഗോവ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

നൃത്തത്തിനും സംഗീതത്തിനും ജീവിതത്തിൽ വലിയൊരു പങ്കുണ്ട്. പുതിയ തലമുറയ്ക്ക് ഒരു മത്സരനത്തിനപ്പുറം നൃത്തത്തിന്റെയും സംഗീതത്തിന്റെയും മഹത്വം അറിയില്ല. അതുകൊണ്ട് ഈ സെമിനാർ ഇന്നത്തെ തലമുറക്ക് പുതിയ അറിവുകൾ നേടാൻ സാധിക്കുമെന്ന് സംഘാടകർ കരുതുന്നു.

ജൂലൈ 2ന് ഉച്ചക്ക് 3 മണി മുതൽ 4വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919995014607 (സംഘാടക). വെബ്സൈറ്റ്: http://www.ncdconline.org

Advertisment