Advertisment

മോണ്ടിസോറി അധ്യാപകരിൽ ധ്യാനത്തിന്റെ പ്രാധാന്യം : എൻസിഡിസി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കോഴിക്കോട്: 'മോണ്ടിസോറി അധ്യാപകരിൽ ധ്യാനത്തിന്റെ പ്രാധാന്യം' എൻസിഡിസി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.

മഞ്ജു ജഗദിഷ് (റിട്ടയേർഡ് പ്രിൻസിപ്പൽ, ഭാരതീയ വിദ്യാഭവൻ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ജൂലൈ 30 വൈകുന്നേരം 3 മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക.

മോണ്ടിസറി വിദ്യാഭ്യാസ രീതിയിൽ യോഗയും ധ്യാനവും ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ട് അതിന്റെ പ്രാധാന്യവും അത് എങ്ങനെ കുട്ടികൾക്കും പകർന്ന് നൽകാം, ഈ വിദ്യാഭ്യാസ രീതിയെ എങ്ങനെ മെച്ചപ്പെടുത്താം എന്നൊക്കെ മനസിലാക്കാൻ ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു.

വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000385(സംഘാടക ). വെബ്സൈറ്റ്: http://www.ncdconline.org

Advertisment