Advertisment

എയർ ഇന്ത്യ കോഴിക്കോട് ഓഫീസ് നിർത്തലാക്കരുത്; കേരള മുഖ്യമന്ത്രി, ടൂറിസം മന്ത്രി, നോർക്ക, ജനപ്രതിനിധികൾ, ബന്ധപ്പെട്ടവർ, സംഘടനകൾ അടിയന്തര ഇടപെടലുകൾ നടത്തണം - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ ഗുണഭോക്താക്കളായ വിമാനയാത്രക്കാർക്ക് പ്രത്യേകിച്ച് പ്രവാസികൾക്ക് സഹായകരവും സൗകര്യപ്രദമായി 35 വർഷമായി കോഴിക്കോട് ബാങ്ക് റോഡിൽ പ്രവർത്തിച്ചു വരുന്ന എയർ ഇന്ത്യ ഓഫീസ് തിങ്കളാഴ്ച മുതൽ നിർത്തലാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം.

ടിക്കറ്റ് ബുക്കിങ് സംബന്ധമായ കാര്യങ്ങൾക്കും അനുബന്ധ ആവശ്യങ്ങൾക്കും മേലിൽ കരിപ്പൂരിൽ പോകേണ്ട അവസ്ഥ സംജാതമാകും. ഇത് സമീപ ജില്ലകളിൽ ഉള്ളവർക്ക് ഒരു ദിവസം ചിലവിടേണ്ടി വരികയും ഇത് സാങ്കേതിക പരിജ്ഞാനമില്ലാത്ത യാത്രകരുടെയും പ്രവാസികളുടെ ദുരിതം വർധിപ്പിക്കുകയും ചെയ്യും.

നേരത്തെ എമിറേറ്റ്സിന്റെയും, പിന്നീട് സൗദി എയർലൈൻസിന്റെയും കോഴിക്കോട്ട് ഓഫീസുകൾ നിർത്തലാക്കി. ഇതുമൂലം യാത്രക്കാർ ഓരോ ആവശ്യത്തിന് കരിപ്പൂരിലേക്ക് പോയി വരേണ്ട അവസ്ഥയിലാണ്.

ഈ സാഹചര്യത്തിൽ കോഴിക്കോട്ടെ എയർ ഇന്ത്യ ഓഫീസ് നിലനിർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ്, പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി എന്നിവർ മുഖ്യമന്ത്രി, ടൂറിസം മന്ത്രി, ചീഫ് സെക്രട്ടറി, നോർക്ക അധികാരികൾ എന്നിവരോട് ഈ ആവശ്യം ഉന്നയിച്ച് ഓൺലൈനായി നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു. ഈ ആവശ്യത്തിന് അനൂകൂലമായ നിലപാടാണ് അവരിൽ നിന്ന് ലഭിച്ചത്.

Advertisment