Advertisment

ബേബി പെരുമാലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: മലബാർ ഡെവലമെന്റ് കൗൺസിലിന്റെയും, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റിയുടെയും സജീവ പ്രവർത്തകനും, സാമൂഹിക- സാംസ്കാരിക പ്രവർത്തകനുമായ ബേബി പെരുമാലിന്റെ നിര്യാണത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മറ്റിയുടെയും പ്രവർത്തകരുടെ യോഗം അനുശോചിച്ചു.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്. ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷനായി. അപകടം സംഭവിച്ച സ്ഥലത്തിന് ഏറ്റവും അടുത്ത് മെഡിക്കൽ കോളേജ് ഉണ്ടായിട്ടും അപകടം വരുത്തിയ ഡോക്ടർ കൂടിയായ കാറിന്റെ ഉടമ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല എന്നത് ഏവരെയും ഏറെ ദുഃഖിപ്പിക്കുന്നു എന്ന് അനുശോദന യോഗത്തിൽ അദ്ദേഹം അറിയിച്ചു.

പ്രൊഫസർ ഫിലിപ്പ്. കെ. ആന്റണി അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ഐ അജയൻ, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, കെ എൻ ചന്ദ്രൻ, ടി പി ജോയ് സി വി ജോസി , സി സി മനോജ് എന്നിവർ യോഗത്തിൽ അനുസ്മരിച്ച് സംസാരിച്ചു. നേരത്തെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

Advertisment