Advertisment

റോക് വിദ്യാഭ്യാസ അവാർഡുകൾ നൽകി അനുമോദിച്ചു

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

കോഴിക്കോട്: റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ്, 2022 അധ്യയന വർഷം നടന്ന പത്താം ക്‌ളാസ് , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി അനുമോദിച്ചു. റോക് മെമ്പർമാരുടെയും, മെമ്പർമാരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും മക്കൾക്കാണ് മെമെന്റോയും, ക്യാഷ് അവാർഡുകളും വിതരണം ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള പത്ത്‌ വിദ്യാർത്ഥികളാണ് അവാർഡിന് അർഹരായത്.

പ്രസിഡന്റ് ഷബീർ മണ്ടോളിയുടെ അധ്യക്ഷതയിൽ നടന്ന അവാർഡ് വിതരണ ചടങ്ങ് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും, ട്രെയ്‌നറുമായ ടി വി അബ്ദുൽഗഫൂർ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഷെർഷാദ് മാസ്റ്റർ കെ പി ക്ലാസ്സെടുത്തു.

സി കെ ജി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ ഹുസൈൻ, റോക് വൈസ് ചെയർമാൻ നിസാർ എം സി , സകരിയ പി കെ എന്നിവർ പ്രസംഗിച്ചു. അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിലിന്റെ ഭാര്യാ മാതാവിന്റെ വിയോഗത്തിൽ അനുശോചിച്ചു.

ശ്രീലക്ഷ്മി വി ആർ, ഉമർ ശാമിൽ , സുഫിയാൻ സി പി , മുഹമ്മദ് സബാഹ് , അനീന വി എ , നിഹാ നസ്‌റിൻ, ഹഫീഫ ഷെറിൻ, മുഹമ്മദ് സയാൻ , ഫാത്തിമ ജസ്‌ന , നിയ ഫാത്തിമ എന്നിവരാണ് അവാർഡുകൾ കരസ്ഥമാക്കിയത്.

ഷെർഷാദ് മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, നിസാർ എം സി, റുഹൈൽ വി പി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. റോക് മെമ്പർമാരായ സലാം സി പി , മുജീബ് പൊന്നാനി, മജീദ് നടുക്കണ്ടി , സിറാജ് സി പി എന്നിവർ സംബന്ധിച്ചു. വൈസ് ചെയർമാൻ ഇസ്ഹാഖ് കൊയിലിൽ സ്വാഗതവും , റുഹൈൽ വി പി നന്ദിയും പറഞ്ഞു

Advertisment