Advertisment

കോഡിംഗിനെ കുറിച്ച് എൻസിഡിസി സംഘടിപ്പിക്കുന്ന സൗജന്യ വെബിനാര്‍ 17 ന്

New Update

publive-image

Advertisment

കോഴിക്കോട്: കോഡിങ് എന്ന വിഷയത്തിന് എൻസിഡിസി വെബിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് വെബിനാറിനു നേതൃത്വം നൽകുന്നത്.

ആദിൽ അഹമ്മദ് ഭട്ട് (ക്ലൈമറ്റ് റിയാലിറ്റി ലീഡർ, ക്ലൈമറ്റ് റിയാലിറ്റി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഓഫ് ഡികോഡ് ഫുചർ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. തൽപരരായ എല്ലാവർക്കും ഈ വെബിനാറിൽ പങ്കെടുക്കാം.

പുതിയ സാങ്കേതിക വിദ്യ പഠിക്കാൻ തല്പരരായ എല്ലാവർക്കും ഈ വെബിനാർ ഉപകാരപ്രദമാകുമെന്ന് സംഘാടകർ കരുതുന്നു. ഡിസംബർ 17ന് വൈകുന്നേരം 7.30മണി മുതൽ 8.30 വരെയാണ് വെബിനാർ. സൂംമീറ്റിൽ തത്സമയമാണ് വെബിനാര്‍ നടക്കുക.

വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000379 (സംഘാടക ). വെബ്സൈറ്റ്: http://www.ncdconline.org

Advertisment