Advertisment

കാമരാജ് ഫൗണ്ടേഷൻ: പി.കെ കബീർ സലാല വീണ്ടും സംസ്ഥാന പ്രസിഡൻറ്

New Update

publive-image

Advertisment

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡന്റായി പി.കെ. കബീർ സലാലയെ വീണ്ടും തെരഞ്ഞെടുത്തു. 2017 മുതൽ എല്ലാ വർഷവും തുടർച്ചയായി ഐക്യകണ്ഠേനയാണ് അദ്ദേഹം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്.

വൈ.പ്രസിഡന്‍റ്: വട്ടിയൂർക്കാവ് വർഗ്ഗീസ് (തിരുവനന്തപുരം), ശിവദാസൻ കുറിഞ്ഞി ( ഇടുക്കി), സെക്രട്ടറിമാർ: എസ്.കെ. വിജയകുമാർ, (തിരുവനന്തപുരം), എ.കെ. സുബൈദ നാദാപുരം (കോഴിക്കോട്), ജോസ് സെബാസ്റ്റ്യൻ (പൂവത്തും മൂട്ടിൽ (ഇടുക്കി), ട്രഷറർ : ഡി. ശശിധരൻ നാടാർ (തിരുവനന്തപുരം), ദേശീയ നിർവ്വാഹക സമിതിയംഗം കെ.എം. സെബാസ്റ്റ്യൻ (കോഴിക്കോട്) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളും ജീവിത ശൈലിയും വിദ്യാർത്ഥികൾ മനസ്സിലാക്കുന്നതിനും വേണ്ടി സ്ക്കൂൾ പാഠ്യപദ്ധതിയിൽ അദ്ദേഹത്തിന്റെ ജീവചരിത്രം ഉൾപ്പെടുത്തണമെന്ന് രാമനാഥപുരത്തു നടന്ന കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ 46-ാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന കേരള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു.

കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡൻറും ലോക കേരള സഭാംഗം കൂടിയായ പി.കെ. കബീർ സലാല യോഗത്തിൽ അധ്യക്ഷം വഹിച്ചു. കെ.എഫ്.ഐ യുടെ അഖിലേന്ത്യാ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിഎസ്.കെ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisment