Advertisment

"അദ്ധ്യാപക വിദ്യാർത്ഥി ആശയവിനിമയം - മനഃശാസ്ത്ര പരമായ സമീപനം"; സൗജന്യ സെമിനാർ

New Update

publive-image

Advertisment

കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. "അദ്ധ്യാപക വിദ്യാർത്ഥി ആശയവിനിമയം - മനഃശാസ്ത്ര പരമായ സമീപനം" എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സ്ട്രോബെറി സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

അർജുൻ ആർ ശങ്കർ (സി ഇ ഒ,ലേൺ സ്ട്രോക് ഐ എ എസ് കോളമിനിസ്റ്റ്,ലീഡ് എഡ്യൂക്കേഷൻ ക്രീയേറ്റീവിസ്റ്റ് )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഒരു നല്ല അദ്ധ്യാപക - വിദ്യാർത്ഥി ബന്ധം ദൃഢമാവുന്നത് മനഃശാസ്ത്ര പരമായ ഇടപെടലുകളോട് കൂടിയാണ് ഇതിനെ കുറിച്ചൊരു സെമിനാർ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ 23 ന് ഉച്ചക്ക് 3 മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 73566 07191 ഷീബ പി കെ (സംഘാടക ). വെബ്സൈറ്റ്http://www.ncdconline.org.

NEWS
Advertisment