Advertisment

താനൂർ ബോട്ടപകടം ; മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റ്‌ അനുശോചനം രേഖപെടുത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കേരളക്കരയെ ദുഃഖത്തിൽ ആഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരണപെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റ്‌ അബ്ബാസിയ റിധം ഓഡിറ്റോറിയത്തിൽ അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം ആശംസിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌ സുബാഷ് മാറഞ്ചേരി അധ്യക്ഷധ വഹിച്ചു.

രക്ഷാധികാരി വാസുദേവൻ മമ്പാട്; ലേഡീസ് വിംഗ് സെക്രട്ടറി അനു അഭിലാഷ് അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ അഭിലാഷ് കളരിക്കൽ, സുനീർ കളിപ്പാടൻ. ജോയിന്റ് സെക്രട്ടറി സലീം നിലമ്പൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ അജ്മൽ വേങ്ങര, റാഫി ആലിങ്ങൾ, ഇസ്മായിൽ, മുജീബ് കെ ടീ, കബീർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാത്രം അധികാരികൾ ഇടപെടുന്നതിനു പകരം, അപകടങ്ങൾ ഉണ്ടാകാത്ത വിധം മുൻകരുതലുകൾ പാലിക്കേണ്ടതാണ് യോഗം വിലയിരുത്തി. എക്സിക്യൂട്ടീവ് അംഗം മുജീബ് കരുവാരകുണ്ട് നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.

Advertisment