Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടിപ്പിക്കുന്ന 'പുനരിധിവാസത്തിലെ അതിജീവനം ചെറുകിട ഉല്പാദക വിതരണ യൂണിറ്റുകളിലൂടെ' വെബിനാര്‍ ഇന്ത്യൻ അംബാസിഡർ നാളെ ഉത്ഘാടനം നിര്‍വ്വഹിക്കും

New Update

publive-image

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, പ്രവാസലോകം പ്രതിസന്ധികളിൽ പെടുന്ന സമയത്ത് ചെറിയ മുതൽ മുടക്കിലൂടെ തുടങ്ങാവുന്ന ചെറുകിട ഉല്പാദക വിതരണ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെയും, അതിനായി കേരളാ സർക്കാരിന്റെ നോർക്ക വകുപ്പിന്റെ സഹായങ്ങളും പെതു സമൂഹത്തിനെ പരിചയപ്പെടുത്താനായി സംഘടിപ്പിക്കപ്പെടുന്ന 'പുനരിധിവാസത്തിലെ അതിജീവനം ചെറുകിട ഉല്പാദക വിതരണ യൂണിറ്റുകളിലൂടെ' എന്ന വെബ്ബിനാർ സൂമിൽ നാളെ വെള്ളിയാഴ്ച വൈകിട്ട്  6 മണിക്ക് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉത്ഘാടനം ചെയ്യും.

കേരളാ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത്കുമാർ കേരള അഗ്രോ പാർക്ക് ചെയർമാനും, സി.ഇ.ഒയുമായ ബൈജൂ നെടുങ്കേരി എന്നി വിഷയമതരിപ്പിക്കും. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകളർപ്പിക്കും.

kuwait news
Advertisment