Advertisment

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഫ്ലയർ പ്രകാശനം ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ്: ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട്‌ അനുബന്ധിച്ച് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നവംബർ അഞ്ചിനു സാൽമിയ മെട്രോ സ്പെഷലൈസ്ഡ്‌ മെഡിക്കൽ സെന്ററിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലെയർ പ്രകാശനം വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ വെച്ചു നടത്തി.

ചടങ്ങിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ വർഗ്ഗീസ്‌ പുതുക്കുളങ്ങരയിൽ നിന്നും മെട്രോ ഗ്രൂപ്പ്‌ ചെയർമാൻ ഹംസ പയ്യന്നൂർ ഫ്ലെയർ സ്വീകരിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ സിദ്ധിക്ക്‌ അപ്പക്കന്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി അധ്യക്ഷൻ വർഗ്ഗീസ്‌ പുതുക്കുളങ്ങര ഉൽഘാടനം നിർവ്വഹിച്ചു.

ഹംസ പയ്യന്നൂർ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, എം എ നിസാം, ലിപിൻ മുഴക്കുന്ന് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രറട്ടറി ഷോബിൻ സണ്ണി സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.

kuwait news
Advertisment