Advertisment

വനിതാവേദി കുവൈറ്റ് ലോക വനിതദിനാഘോഷം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ പ്രധാന വനിതാ കൂട്ടായ്മയായ വനിതാവേദി കുവൈറ്റ്‌ വെർച്വൽ പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച വനിതദിനാഘോഷം ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ന്റെ പത്നിയും ചിത്രകാരിയുമായ ജോയ്‌സ് സിബി ജോർജ് ഉദ്ഘാടനം ചെയ്തു.

അദ്ധ്യാപികയും പ്രഭാഷകയും, എഴുത്തുകാരിയും, നിരൂപകയും ആയ ഡോ:മ്യൂസ് മേരി ജോർജ് സ്ത്രീകളുടെ സമകാലീക അവസ്ഥകളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തി. വ നിതാവേദി കുവൈറ്റ്‌ പ്രസിഡന്റ് സജിതസ്കറിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ആശബാലകൃഷ്ണൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം മിനർവ രമേശ്‌ വനിതദിന സന്ദേശവും അവതരിപ്പിച്ചു.

വനിതാവേദിയുടെ ഇ - മാഗസിനായ ജ്വാലയുടെ പ്രകാശനം അഡ്വൈസറി ബോർഡ്‌ അംഗം ആർ നാഗനാഥൻ നിർവഹിച്ചു. മുഖ്യപത്രാധിപരും, കേന്ദ്ര കമ്മിറ്റിയംഗവുമായ സുമതി ബാബു ജ്വാല മാഗസിനെപ്പറ്റി വിശദീകരിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ് പി.ബി സുരേഷ് ആശംസകളർപ്പിച്ച് സംസാരിച്ചു.

വനിതാവേദി കുവൈറ്റ്‌ ട്രഷറർ അഞ്ജന സജി നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി നൃത്താവിഷ്കാരവും, അവതരണ ഗാനവും ഉണ്ടായിരുന്നു. ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന വിവിധ മത്സര ഇനങ്ങളായ പ്രസംഗമത്സരം,ഫാൻസി ഡ്രസ്സ്‌,ഹ്രസ്വചിത്രം എന്നിവയുടെ ഫലപ്രഖ്യാപനം പ്രോഗ്രാം കൺവീനഴ്സും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായ അനിജ ജിജു, സ്വപ്ന ജോർജ്, കവിത അനൂപ് എന്നിവർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ അമീന അജ്നാസ് അവതാരകയായി പ്രവർത്തിച്ചു.

Advertisment