Advertisment

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാകുന്ന കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകയും കെകെപിഎ മെമ്പറുമായ സുജാത ഹരിദാസിനു യാത്രയയപ്പ് നല്‍കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാകുന്ന കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകയും കെകെപിഎ മെമ്പറുമായ സുജാത ഹരിദാസിനു കെകെപിഎ വൈസ് പ്രസിഡന്റ്‌ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, സെക്രട്ടറി വനജ രാജൻ, അബ്ബാസിയ ഏരിയ കൺവീനർ ശ്രീമതി ഷാജിത, എന്നിവർ ചേർന്നു മൊമെന്റോ നൽകി.

സാൽമിയയിൽ വെച്ച് നടന്ന ചടങ്ങിന് രക്ഷാധികാരി തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു.

ഉപദേശകസമിതി അംഗം അബ്ദുൽ കലാം മൗലവി അമ്പലം കുന്ന്, ആർട്സ് സെക്രട്ടറി പ്രേം രാജ്, മീഡിയ സെക്രട്ടറി വി അബ്ദുൽ കരീം എന്നിവർ ആശസകൾ നേർന്നു. പ്രസിഡന്റ്‌ സക്കീർ പുത്തൻപാലം ചടങ്ങിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതവും സെക്രട്ടറി വനജ രാജൻ നന്ദിയും പറഞ്ഞു.

Advertisment