Advertisment

ഗ്ലോബൽ തിക്കോടിയൻസ് ഫോറം ജിടിഎഫ് കുവൈറ്റ് ചാപ്റ്ററിന് പുതിയ നേതൃത്വം

New Update

publive-image

Advertisment

കുവൈറ്റ്: ഗ്ലോബൽ തിക്കോടിയൻസ് ഫോറം ജിടിഎഫ് കുവൈറ്റ് ഘടകത്തിന്റെ വർഷാന്ത ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് നജ്മുദ്ധിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗം ഉപദേശക സമിതി അംഗവും, ജിടിഎഫ് സ്റ്റീൽ കമ്പനി ഡയറക്ടറുമായ ഇസ്ഹാഖ് കൊയിലിൽ ഉദ്ഘാടനം നിർവഹിച്ചു.

യോഗത്തിൽ ജനറൽ സിക്രട്ടറി ശെൽവരാജ് കഴിഞ്ഞ വർഷത്തെ വിശദമായ പ്രവർത്തനങ്ങളുടെ സംഘടന റിപ്പോർട്ടും, ഫൈനാൻസ് സിക്രട്ടറി ജാബിർ കുളങ്ങര സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു പാസ്സാക്കി.

ഷബീർ മണ്ടോളി, പി.ടി. ഷെരീഫ് എന്നിവരുടെ നേതൃത്ത്വത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി അബു കോട്ടയിൽ പ്രസിഡണ്ട്, ഇസ്ഹാഖ് കൊയിലിൽ ചെയർമാൻ, വിഭീഷ് തിക്കോടി സീനിയർ വൈസ് പ്രസിഡണ്ട്, അഡ്വ പ്രമോദ് കുമാർ ജനറൽ സെക്രട്ടറി എന്നിവരെയും 26 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞടുത്തു.

ഉപദേശക സമിതി അംഗങ്ങളായി ഇസ്ഹാഖ്, ഷബീർ മണ്ടോളി, അലി പുതുക്കൂടി, പി ടി ഷെരീഫ്, ഫിറോസ് കുളങ്ങര, ഷുഹൈബ് കുന്നോത്, എന്നിവരെയും തിരഞ്ഞെടുത്തു. ഇ.എം ഹാഷിദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വനിതാ വിഭാഗം പ്രതിനിധി ലജിത ഷൈബു ആശംസയും അഡ്വക്കേറ്റ് പ്രമോദ് കുമാർ നന്ദിയും രേഖപെടുത്തി.

വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിജയികളായ രണ്ടു പേർക്കുള്ള സമ്മാനദാനം മുൻ പ്രസിഡണ്ട് നജുമുദ്ധീൻ നിർവ്വഹിച്ചു. തുടർന്ന് സിൽവർ റിഥം ടീമിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറി.

Advertisment