കുവൈറ്റ് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് അഡ്വക്കേറ്റ് പി. ജോൺ തോമസിന് അപ്പക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഊഷ്മളമായ യാത്രയപ്പ് നൽകി. പ്രസിഡന്റ് ജിമ്മി ആന്റണി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അങ്കമാലി പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ജോൺ തോമസ്, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും നൽകിയ പിന്തുണയ്ക്കും, പ്രോത്സാഹനങ്ങൾക്കും, സംഭാവനകൾക്കും പ്രസിഡണ്ട് നന്ദി അറിയിക്കുകയും അപ്പക്കിന്റെ മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി ജിന്റോ ചിറ്റൂപ്പറമ്പിൽ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും അഡ്വൈസറി ബോർഡ് ചെയർമാൻ ഡെന്നീസ് ജോസഫ് ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു. അഡ്വക്കേറ്റ് ജോൺ തോമസ് സാറിന്റെ മറുപടി പ്രസംഗത്തിൽ അങ്കമാലി പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിക്കുകയും തികച്ചും പ്രോത്സാഹജനകവുമായ സംഭാവനകളാണ് നൽകുന്നത് എന്ന് അദ്ദേഹം പരാമർശിക്കുകയും ചെയ്തു. അസോസിയേഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിജയാശംസകളും നൽകി. ട്രഷറർ പോൾ പാലാട്ടി പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.