Advertisment

പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍: കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് 154 മില്യണ്‍ ദിനാര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2022ല്‍ ലഭിച്ചത് 154 മില്യണ്‍ ദിനാറെന്ന് റിപ്പോര്‍ട്ട്. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സുമായി സഹകരിച്ച് ആഭ്യന്തര, മാനവശേഷി, സിവിൽ ഇൻഫർമേഷൻ ആൻഡ് ഇൻഷുറൻസ് മന്ത്രാലയം പുറത്തിറക്കിയ സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1.4 ദശലക്ഷം പ്രവാസികൾ കഴിഞ്ഞ വർഷം സ്വകാര്യമേഖലയിൽ തങ്ങളുടെ റെസിഡന്‍സി പുതുക്കി. അതിനായി ഏകദേശം 109 ദശലക്ഷം ദിനാർ അടച്ചു. വാർഷിക റസിഡൻസിയും ആരോഗ്യ ഇൻഷുറൻസും പുതുക്കുന്നതിന് ഗാർഹിക തൊഴിലാളികൾ 15 ദശലക്ഷം ദിനാർ നൽകി.

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 97,880,000 പ്രവാസികള്‍ക്ക്‌ 6.3 ദശലക്ഷം ദിനാർ സര്‍ക്കാര്‍ വഹിക്കുന്നു. ഇവരില്‍ കൂടുതല്‍ പേരും മെഡിക്കല്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ ജോലി ചെയ്യുന്നു. റെസിഡൻസി നിയമലംഘകര്‍ മൂലം വാർഷിക റസിഡൻസി വരുമാനത്തിൽ 3.5 ദശലക്ഷം ദിനാർ കുറവുണ്ടായി.

ലേബര്‍ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുവൈറ്റിലെ ഒരു പ്രവാസിക്ക്‌, വർക്ക് പെർമിറ്റ്, ഹെൽത്ത് ഇൻഷുറൻസ്, താമസസ്ഥലം, സിവിൽ കാർഡ് എന്നിവ പുതുക്കുന്നതിന് പ്രതിവർഷം ഏകദേശം 70 ദിനാർ ചിലവാകും.

Advertisment