Advertisment

കുവൈറ്റിൽ ആപ്പിൾ പേ സേവനങ്ങൾക്ക് കമ്മീഷൻ നിരക്ക് ഉയർത്തുവാൻ ബാങ്കുകൾ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈത്തിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടത്തുന്ന "ആപ്പിൾ പേ സേവനങ്ങൾക്ക് കമ്മീഷൻ നിരക്ക് ഉയർത്തുവാൻ ബാങ്കുകൾ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിംഗ് മേഖലയിൽ ചർച്ചകൾ ആരംഭിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു നിലവിൽ കെ നെറ്റ്,ആപ്പിൾ പേ മുതലായ വഴി നടക്കുന്ന പർച്ചേസുകൾക്ക് ബാങ്കുകൾ കമ്മീഷൻ ഈടാക്കുന്നില്ല. രാജ്യത്ത് ആപ്പിൾ പേ സേവനം നിലവിൽ വന്നതോടെ പേയ്‌മെന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇടപാടുകളിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

ഇതേ തുടർന്ന് ബാങ്കുകളുടെ പ്രവർത്തന ചിലവുകളിൽ വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് Knet, Apple പേ വഴി നടത്തുന്ന ഓരോ ഇടപാടുകൾക്കും വ്യാപാരികളിൽ നിന്ന് കമ്മീഷൻ ഈടാക്കാൻ ബാങ്കുകൾ ചർച്ചകൾ നടത്തി വരുന്നത്. ഓരോ ഇടപാടിനും 0.05 മുതൽ 0.15 ശതമാനം വരെ ഫീസ് ഈടാക്കുവാനാണ് ആലോചിക്കുന്നത്.

നിലവിൽ വിസ", "മാസ്റ്റർകാർഡ് വഴി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസിന് പുറമെ യായിരിക്കും പുതിയ ഫീസ് ചുമത്തുക. എന്നാൽ ഇത് വ്യാപാരികളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ബാങ്ക് ഉപഭോക്താക്കളെ ഫീസിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. ബാങ്കിംഗ് മേഖലയിൽ പുതുതായി ഏതെങ്കിലും നിരക്ക് ഏർപ്പെടുത്തുന്നതിനു കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമാണ് എന്നാൽ ഇത്തരത്തിൽ ഒരു അനുമതിയും സെൻട്രൽ ബാങ്ക് ഇതുവരെ നൽകിയിട്ടില്ല ഇതിനായി കാത്തിരിക്കുകയാണ് ബാങ്ക് അധികൃതർ എന്നാണ് റിപ്പോർട്ട്‌

Advertisment