Advertisment

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിക്കുന്ന ഇഫ്താർ സമ്മേളനം വെള്ളിയാഴ്ച

New Update

publive-image

Advertisment

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഇഫ്താർ സമ്മേളനം 2023 ഏപ്രിൽ 7 ന് വെള്ളിയാഴ്ച ഖൈത്താൻ മസ്ജിദ് ഫജജിയിൽ വെച്ച് സംഘടിപ്പിക്കുന്നു.

വൈകുന്നേരം 4:15 ന് ആരംഭിക്കുന്ന പരിപാടിയിൽ മൗലവി സമീർ അലി എകരൂൽ സഹവർതിത്വത്തിന്റെ സ്വാഹാബാ മാതൃകകൾ എന്ന വിഷയത്തിലും, ബദറും കാലത്തിന്റെ സന്ദേശവും എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും പ്രഭാഷണം നടത്തുന്നതാണ്.

കെ.കെ.ഐ.സി പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഇഫ്താർ സമ്മേളനം കുവൈത്ത് മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസ്സർ അൽ -മുതൈരി ഉത്ഘാടനം നിർവ്വഹിക്കും.

കുവൈത്തിലെ മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment