Advertisment

വിമാനത്താവളം വഴി ഹാഷിഷ്, മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമം; കുവൈറ്റിൽ അറബ് പൗരന്മാർ അറസ്റ്റിൽ

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഹാഷിഷ്, മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച അറബ്, ഗൾഫ് പൗരന്മാർ അറസ്റ്റിൽ. കുവൈറ്റ് എയർപോർട്ട് കസ്റ്റംസ് ടെർമിനൽ 5-ൽ വഴി രണ്ട് യാത്രക്കാർ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഹാഷിഷും ഗണ്യമായ അളവിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തുന്നത് വിജയകരമായി തടഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ട വിശദാംശങ്ങൾ പ്രകാരം, ഒരു അറബ് പ്രവാസിയെ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെത്തുടർന്ന് ഇയാളുടെ ബാഗുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുവിൽ ഇയാളുടെ സ്വകാര്യ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് കണ്ടെത്തിയത്.

Advertisment