Advertisment

സാന്ത്വനം കുവൈത്ത്​ സംഘടിപ്പിക്കുന്ന രക്​തദാന ക്യാമ്പ്​ ഇന്ന്

New Update

publive-image

Advertisment

കുവൈറ്റ്‌: സാന്ത്വനം കുവൈറ്റ്‌, ബ്ലഡ്​ ഡോണേഴ്​സ്​ കേരള-കുവൈറ്റ്‌ ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന്, ഏപ്രിൽ 13 വ്യാഴാഴ്ച്ച രാത്രി എട്ടു മണി മുതൽ പന്ത്രണ്ടു വരെ, അദാൻ ഹോസ്പിറ്റൽ ബ്ലഡ്​ ബാങ്കിൽ നടക്കും. കുവൈറ്റ്‌ ബ്ലഡ്‌ ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണു, പരിശുദ്ധ റമദാൻ മാസത്തിൽ ഈ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇന്ത്യൻ എംബസ്സി ഫസ്റ്റ്‌ സെക്രട്ടറി കമൽ സിംഗ്‌ റാത്തോർ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഡോക്ടേഴ്സ്‌ ഫോറം, കുവൈറ്റ്‌ ബ്ലഡ്‌ ബാങ്ക്‌ അടക്കമുള്ള വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

രക്തദാനത്തിന്​ സന്നദ്ധതയുള്ളവർ സാന്ത്വനം കുവൈത്തുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈറ്റിന്റെ വിവിധ ഇടങ്ങളിൽ നിന്നും വാഹന സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്‌. എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റ്‌ വിതരണവും റിഫ്രഷ്മെന്റും ഉണ്ടാവും.

ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കുട്ടികളായ പത്തോളം വോളന്റിയർമ്മാർ ഇക്കുറി രക്തദാന ക്യാമ്പിൽ സേവന സന്നദ്ധരായി പങ്കെടുക്കുന്നുണ്ട്‌.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

66961480 (ജ്യോതിദാസ്‌), 99164260 (ജിതിൻ), 99753705 (ബിവിൻ).

Advertisment