Advertisment

വാഹന ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിപ്പിച്ച തീരുമാനം താത്കാലികമായി പിന്‍വലിച്ച് കുവൈറ്റ്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹന ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിപ്പിച്ച തീരുമാനം താത്കാലികമായി പിന്‍വലിച്ചു. സാധാരണ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 19 ദിനാറില്‍ നിന്ന് 32 ദിനാര്‍ ആയി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ തീരുമാനം പുറത്തുവന്നത്.

മറ്റ് വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ പ്രീമിയം നിരക്കും വര്‍ധിപ്പിച്ചിരുന്നു. ഈ മാസം 16 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തീരുമാനം താത്കാലികമായി പിന്‍വലിക്കുകയായിരുന്നുവെന്നാണ് സൂചന. ആഭ്യന്തരമന്ത്രാലയവുമായി ചേര്‍ന്നുള്ള സംയുക്ത പഠനം തീരുന്നത് വരെയാണ് ഇത് പിന്‍വലിച്ചത്.

Advertisment