Advertisment

ഇന്ത്യൻ ഇസ്ലാഹി സെൻററും മുജാഹിദ് ഗേൾസ് മൂവ്മെന്‍റും സംയുക്തമായി പിക്നിക്ക് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

എംജിഎം വഫ്രയിൽ സംഘടിപ്പിച്ച പിക്നിക്ക്

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻററും മുജാഹിദ് ഗേൾസ് മൂവ്മെൻറും സംയുക്തമായി വഫ്ര ഫാമിൽ വെച്ച് പിക്നിക് സംഘടിപ്പിച്ചു. കുട്ടികൾ ഇന്ന് സമൂഹത്തിൽ നേരിടുന്ന വിവിധതരം ചൂഷണങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം ഡോ. ബയാൻ നടത്തി. എംജിഎം വൈസ് പ്രസിഡന്റ് സൌദ് ഹംസ ഡോ. ബയാനക്ക് എംജിഎമ്മിന്‍റെ ഉപഹാരം നൽകി.

എംജിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വനിതകൾക്കും, കുട്ടികൾക്കും വിവിധതരം കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് അവിടെ വെച്ച് തന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു. മാഷിദ് മനാഫ് സ്വാഗതം പറഞ്ഞു. റുബീന അബ്ദുറഹിമാൻ, ബേബിത്ത എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment