Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (ട്രാസ്‌ക്) 'കലോത്സവം 2023': ഒരുക്കങ്ങൾ പൂർത്തിയായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിതായി ഭാരവാഹികൾ അറിയിച്ചു. രണ്ട് ദിവസങ്ങളായി നടക്കുന്ന മത്സരങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയും, ഓസ്‌ഫോർഡ് പാക്കിസ്ഥാനി സ്‌കൂൾ അബ്ബാസിയയുമാണ് വേദികളാവുന്നത്.

സ്റ്റേജിതര മത്സരങ്ങൾ മെയ് അഞ്ചിന് വൈകുന്നേരം 4 മണി മുതൽ 9 വരെയും, സ്റ്റേജ് മത്സരങ്ങൾ മേയ് 12ന് കാലത്ത് 8 മണി മുതൽ രാത്രി 11 വരെയും നടത്തപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന കലാവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രാസ്‌ക് ഭാരവാഹികൾ അറിയിച്ചു.

Advertisment