Advertisment

ഐസിഎഫ് മദ്‌റസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കുവൈത്ത്‌: ഓൾ ഇന്ത്യാ ഇസ്ലാമിക് എജുക്കേഷനൽ ബോർഡിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഐസിഎഫ് മദ്‌റസകളിൽ ഫത്‌ഹേ മുബാറക് എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു.

ഖൈത്താൻ, സാൽമിയ, ഫഹാഹീൽ, ജഹറ എന്നിവിടങ്ങളിൽ നടന്നുവരുന്ന മദ്‌റസകളിൽ മെയ് 5, വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ പുതുതായി ചേരുന്ന വിദ്യാർത്ഥികൾ ആദ്യാക്ഷരം കുറിക്കും.

കെജി ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെ വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്‌ളാസുകൾ നടക്കുന്നത്. മദ്‌റസ പഠനത്തിന് പുറമേ മലയാള ഭാഷാ പഠനത്തിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സർഗ, ധൈഷണിക വികാസത്തിനാവശ്യമായ വർക് ഷോപ്പുകളും ശില്പശാലകളും ഇടവേളകളിൽ നൽകിവരികയും ചെയ്യുന്നു. കുവൈത്തിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും ട്രാൻസ്‌പോർട്ടേഷൻ സൗകര്യവും ലഭ്യമാണ്. ഐ.സി.എഫ് നേതാക്കളും അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്തം നൽകും.

അഡ്മിഷൻ ഫോറം ലിങ്ക് ആവശ്യമുള്ളവർ 97825616 (ജലീബ്), 97139979 (ഖൈത്താൻ), 99774508 (ഫഹാഹീൽ), 55344665 (സാൽമിയ), 50222944 (ജഹറ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മദ്‌റസ കൺട്രോൾ ബോർഡ് അറിയിച്ചു.

Advertisment