കുവൈറ്റ് സിറ്റി: വിദേശി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്റെ വധശിക്ഷ കോടതി റദ്ദാക്കി. പകരം 10 വര്‍ഷത്തെ കഠിനത്തടവിന് കോടതി ഉത്തരവിട്ടതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ഷ്യന്‍ അധ്യാപകന്റെ ശിക്ഷയാണ് വെട്ടിക്കുറച്ചത്.
സമാനമായ നിരവധി കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്ന്. ഈ കേസുകളില്‍ കോടതി നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ കേസുകളില്‍ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.