Advertisment

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു; കുവൈറ്റില്‍ 16 പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 16 പേരാണ് പിടിയിലായത്. മെഡിക്കല്‍ ക്ലിനിക്ക്, സലൂണുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടിയിലായവരില്‍ ഒരാള്‍ ലൈസന്‍സില്ലാതെ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

ആരോഗ്യമന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Advertisment