Advertisment

'അണ്‍ലീഷിംഗ് സിനര്‍ജീസ്': ഇന്ത്യ-കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സ് നടന്നു

New Update

publive-image

Advertisment

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിലുമായി (IBPC) സഹകരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (KCCI), യൂണിയൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് കമ്പനീസ് (UIC) എന്നിവയുടെ പിന്തുണയോടെ കുവൈറ്റ് സിറ്റിയിലെ അൽ മുർഖബ് ബോൾറൂം ഹോട്ടല്‍ ഫോര്‍ സീസണ്‍സിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

publive-image

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്, ഇൻവെസ്റ്റ് ഇന്ത്യ, നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാറ്റ്‌സ്‌ട്രക്ചർ ഫണ്ട് (എൻഐഐഎഫ്), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

publive-image

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ അപാരമായ സാധ്യതകളെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക സംസാരിച്ചു. കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ ഐബാനെ പ്രതിനിധീകരിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മുഹമ്മദ് അനീസി മുഖ്യാതിഥിയായി പങ്കെടുത്തു.

publive-image

കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഗാനേം അൽ ഗെനൈമാൻ, യൂണിയൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് കമ്പനീസ് (യുഐസി) ചെയർമാൻ സലേഹ് സാലിഹ് അൽ സെൽമി, കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ബോർഡ് അംഗം ദിരാർ അൽ ഗാനേം എന്നിവർ പ്രസംഗിച്ചു.

publive-image

കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(കെഐഎ)ക്ക്‌ ഇന്ത്യൻ സ്ഥാപനങ്ങളുമായി ഉള്ള അടുത്ത പങ്കാളിത്തത്തെക്കുറിച്ച് ഗാനേം അൽ ഗെനൈമാൻ സംസാരിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അതോറിറ്റിക്ക് കൂടുതല്‍ താല്‍പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഐഎ പ്രതിനിധി സംഘം ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി.

publive-image

നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഓഫ് ഇന്ത്യയുമായുള്ള സാധ്യതയുള്ള നിക്ഷേപ സഹകരണത്തെക്കുറിച്ച് എൻഐഐഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഐഒയുമായ പദ്മനാഭ് സിൻഹ വിശദീകരിച്ചു. ഇന്ത്യയിലെ എഫ്ഡിഐ നിക്ഷേപത്തിനുള്ള അവസരങ്ങളെക്കുറിച്ച് ഇൻവെസ്റ്റ് ഇന്ത്യ വൈസ് പ്രസിഡന്റ് ആസ്ത ത്യാഗി വിശദീകരിച്ചു.

publive-image

ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഇന്‍ ഹോസ്പിറ്റാലിറ്റി സെക്ടര്‍ ഇന്‍ ഇന്ത്യ സിഇഒ അൽ ബദർ, അൽഗാനിം ഇൻഡസ്ട്രീസിന്റെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി അബ്ദുൾ ലത്തീഫ് അൽ ഷാരിഖ് എന്നിവരും സംസാരിച്ചു.

publive-image

ഉദ്ഘാടന പരിപാടിക്ക് ശേഷം പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളിൽ നിന്നുമുള്ള 200 ഓളം പ്രമുഖർ, നിക്ഷേപ കമ്പനികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, ഇന്ത്യൻ ബിസിനസ്, പ്രൊഫഷണൽ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

publive-image

Advertisment