Advertisment

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈറ്റില്‍ നിന്ന് നാടുകടത്തിയ പ്രവാസി വീണ്ടും കുവൈറ്റ് വിമാനത്താവളത്തിലെത്തി; രാജ്യത്തേക്ക് പ്രവേശനവിലക്കുള്ള ഇയാള്‍ കുവൈറ്റ് വിമാനത്താവളത്തില്‍ എങ്ങനെ എത്തിയെന്നതില്‍ ആശ്ചര്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ! ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് പ്രവേശനവിലക്കുള്ള പ്രവാസി വീണ്ടും കുവൈറ്റ് വിമാനത്താവളത്തിലെത്തി. പിന്നീട് ഇയാളെ പിടികൂടി സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഇയാള്‍ കുവൈറ്റിലെത്തിയത്. എന്നാല്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

കുവൈറ്റ് വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളെ കുവൈറ്റില്‍ നിന്നും നാടുകടത്തിയിരുന്നതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്തേക്ക് പ്രവേശനവിലക്കുള്ള ഇയാള്‍ എന്‍ട്രി വിസയും, പൊലീസ് ക്ലിയറന്‍സും എങ്ങനെ സംഘടിപ്പിച്ചുവെന്നതില്‍ ഉദ്യോഗസ്ഥരും ആശ്ചര്യപ്പെട്ടു.

തുടര്‍ന്ന് പിടികൂടിയ ഇയാളെ പാസ്‌പോര്‍ട്ട് വിഭാഗത്തിന് കൈമാറി. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ട്രാന്‍സിസ്റ്റ് ഹാളിലേക്ക് ഓടി ഒളിച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ ഇയാളെ പിടികൂടി സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

Advertisment