Advertisment

കൃത്രിമ ബുദ്ധി ഉപയോഗിച്ച് ശബ്ദാനുകരണം; തട്ടിപ്പുകള്‍ക്കെതിരെ കുവൈറ്റില്‍ മുന്നറിയിപ്പ്‌

New Update

publive-image

കുവൈറ്റ് സിറ്റി: കൃത്രിമ ബുദ്ധി ഉപയോഗിച്ച് ശബ്ദാനുകരണത്തിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കുവൈറ്റ് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രോഗ്രാമുകള്‍ വഴി എത്തുന്ന ഫോണ്‍ കോളുകളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.

ഫോണ്‍ എടുക്കുന്ന ആളുടെ ശബ്ദം റെക്കോഡ് ചെയ്യും. തുടര്‍ന്ന് ഇത് പുനര്‍സൃഷ്ടിക്കും. തുടര്‍ന്ന് ഈ ശബ്ദത്തിന്റെ ഉടമയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പണം ആവശ്യപ്പെടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ സെമിനാറില്‍ സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സാലിഹ് അല്‍ ഷമ്മരിയാണ് ഇക്കാര്യം വിശദീകരിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.

Advertisment