Advertisment

താനൂരിലെ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിൽ പിസിഎഫ് കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി

New Update

publive-image

കുവൈറ്റ്: താനൂരിലെ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടു അപകടത്തിൽ പിസിഎഫ് കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബോട്ട് മുങ്ങിയുണ്ടായ അപകടം അതീവ വേദനാജനകമാണെന്നും ഞെട്ടലുളവാക്കുന്നതാണെന്നും പിസിഎഫ് കുവൈറ്റ് അനുശോചന കുറിപ്പിൽ അറിയിച്ചു.

മുമ്പ് നടന്ന അപകടങ്ങളിൽ നിന്നും ഒരു പാഠവും നമ്മൾ പഠിച്ചിട്ടില്ല എന്നതിന്റെ നേർ ചിത്രമാണ് താനൂരിൽ കണ്ടത്. ഇതുപോലുള്ള അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും പിസിഎഫ് കുവൈറ്റ് അഭിപ്രായപ്പെട്ടു.

Advertisment