Advertisment

കുവൈറ്റിലെ 29 ശതമാനം സ്‌കൂൾ വിദ്യാർത്ഥികളും പുകവലിക്കുന്നവർ ! മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ 16.3 ശതമാനം കാന്‍സര്‍ കേസുകളും സിഗരറ്റും ഷിഷയും വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കുവൈറ്റ് സൊസൈറ്റി ഫോർ കോംബാറ്റിംഗ് സ്മോക്കിംഗ് ആൻഡ് ക്യാൻസർ വ്യക്തമാക്കി. പുകവലി മൂലം ഏറ്റവും കൂടുതലുണ്ടാകുന്നത് ശ്വാസകോശ അര്‍ബുദമാണെന്നും സൊസൈറ്റി വ്യക്തമാക്കി.

പുകവലി വലിയ ആരോഗ്യഭീഷണിയാണെന്നും സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് മേധാവി ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു. പുകവലി കുടുംബങ്ങളെ അപകടകരമായി ബാധിക്കുന്നുവെന്ന് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗവും നാഷണൽ ആന്റി സ്‌മോക്കിംഗ് പ്രോഗ്രാം അംഗവുമായ ഡോ. ഹെസ്സ അൽ ഷഹീൻ പറഞ്ഞു. ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം വ്യാപിക്കുന്നതായും, അത് അപകടരമല്ലെന്നത് തെറ്റിദ്ധാരണയാണെന്നും സൊസൈറ്റി വ്യക്തമാക്കി.

കുവൈറ്റിലെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളില്‍ പുകവലിക്കുന്നത് 29 ശതമാനം പേരാണ്. ഒമാനിൽ ഇത് 9.3% ആണ്. യുവാക്കള്‍ക്കിടയില്‍ ആരോഗ്യ ബോധവത്കരണം അനിവാര്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. 2020-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കുവൈറ്റിലെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കിടയിൽ സിഗരറ്റും ഷിഷയും വലിക്കുന്നത് 46% ആണെന്നും സൗദി അറേബ്യയിൽ ഇത് 42.3% ആണെന്നും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കിടയിൽ പുകവലി സാധ്യത വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചതായും അവർ ചൂണ്ടിക്കാട്ടി.

Advertisment