Advertisment

രാജീവ് ഗാന്ധി അനുസ്മരണം ആചരിച്ച് ഒ.ഐ.സി.സി. കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജീവ് ഗാന്ധിയുടെ 32 ആം രക്തസാക്ഷിത്വ ദിനം മെയ്‌ 21നു ഒഐസിസി കുവൈറ്റ്‌ വിപുലമായ പരിപാടികളോടെആചരിച്ചു. അബ്ബാസിയ പോപിൻ ഹാളിൽ വെച്ച് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സംഘടാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എസ് പിള്ള ആദ്ധ്യക്ഷം വഹിച്ചു. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതം പറഞ്ഞു.

publive-image

അനുസ്മരണ സമ്മേളനം ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര ഉൽഘാടനം ചെയ്തു. സാർവ്വ ലൗകിക കാഴ്ചപ്പാടോടെ രാജ്യത്ത് ഇന്ന് കാണുന്ന വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും അസ്ഥിവാരമിട്ടത് രാജീവ് ഗാന്ധി ദീർഘ വീക്ഷണങ്ങളോടെ നടപ്പാക്കിയ പദ്ധതികളായിരുന്നു എന്ന് അദ്ദേഹം ഉൽഘാടനപ്രസംഗത്തിൽ പറഞ്ഞു.

മുൻകാല കെ എസ് യു പ്രവർത്തകൻ കൂടിയായ പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് ശ്രീ താജുദീൻ പത്തനംതിട്ട അനുസ്മരണ വേദിയിൽ അഥിതി ആയി എത്തുകയും രാജീവ്ജിയെ ഒ.ഐ.സി.സി. കുവൈറ്റ്‌ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. തുടർന്ന് ജനറൽ സെക്രട്ടറിമാരായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം സെക്രെട്ടറിമാരായ നിസ്സാം, റോയ് കൈതവന എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

ജില്ലാ തല ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും മറ്റു പ്രവർത്തകരും പങ്കെടുത്തു.യോഗത്തിന് ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ നന്ദി പറഞ്ഞു.നുസ്മരിച്ചതോടൊപ്പം സ്വത സിദ്ധമായ കഴിവുകളാൽ പ്രവർത്തകരെ ഉന്മേഷഭരിതരാക്കുകയും ചെയ്തു. തുടർന്ന് ജനറൽ സെക്രട്ടറിമാരായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം സെക്രെട്ടറിമാരായ നിസ്സാം, റോയ് കൈതവന എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ജില്ലാ തല ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും മറ്റു പ്രവർത്തകരും പങ്കെടുത്തു.യോഗത്തിന് ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ നന്ദി പറഞ്ഞു.

publive-image

Advertisment