Advertisment

കുവൈറ്റിൽ വ്യാജ പദ്ധതികളുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

New Update

publive-image

കുവൈത്ത് സിറ്റി: വ്യാജ പദ്ധതികളുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന കുവൈത്തി പൗര അറസ്റ്റിലായി. വിവിധ ​പൊലീസ് സ്റ്റേഷനുകളിലായി 30 കേസുകളാണ് ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ സാങ്കൽപ്പിക പദ്ധതികളിലൂടെ ഇരകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

അയ്യായിരം മുതൽ പതിനായിരം ദിനാർ പ്രതിമാസം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിശ്വസം ഉറപ്പിക്കുന്നതിനായി ആദ്യ ​ഗഡു നൽകിയ ശേഷം മുങ്ങുകയാണ് പതിവെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് താമസസ്ഥലം മാറി അടുത്ത ഇരയെ കുരുക്കാനായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യും. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

Advertisment