Advertisment

കിഴിശ്ശേരി ജിഎൽപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: കിഴിശ്ശേരി ജിഎൽപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാമാസാചരണത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം പ്രമുഖ കാരിക്കേച്ചർ ആർട്ടിസ്റ്റ്ആയ ബഷീർ കിഴിശ്ശേരി നിർവഹിച്ചു.

publive-image

തുടർന്ന് കുട്ടികൾക്ക് കാർട്ടൂൺ കളരിയും നടത്തി പി.എന്‍ പണിക്കരുടെ കാരിക്കേച്ചർ വരച്ചു കൊണ്ടാണ് വയനാമാസാചരണം ഉത്ഘാടനം ചെയ്തത്. തുടർന്ന് പ്രമുഖ സാഹിത്യകാരന്മാരെ അനായാസമായി വരക്കുന്ന കാർട്ടൂൺ രചനാ ശൈലിയും, ഡൂഡിൽ ആർട്ടും കുട്ടികൾക്ക് പരിചയപ്പെടുത്തി.

publive-image

ഹെഡ്മാസ്റ്റർ ജോണി തോമസ്, വിദ്യാരംഗം കിഴിശ്ശേരി ഉപജില്ലാ കൺവീനർ പി. മനോജ് മാസ്റ്റർ, പി. അഷ്റഫ് മാസ്റ്റർ, കെ.എ. പ്രസീജ ടീച്ചർ, എം. ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു.

Advertisment