Advertisment

ഗുജറാത്ത് മുസ്ലീം വംശഹത്യയിൽ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ടീസ്റ്റ സെറ്റൽവാദിനേയും ആർ ബി ശ്രീകുമാറിനേയും അന്യായമായി വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

വണ്ടൂർ: ഗുജറാത്ത് മുസ്ലീം വംശഹത്യയിൽ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ടീസ്റ്റ സെറ്റൽവാദിനേയും ആർ ബി ശ്രീകുമാറിനേയും അന്യായമായി വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷമീമ സക്കീർ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഹിംസാത്മക ഹിന്ദുത്വ ഭീകരതക്ക് ഭരണകൂടവും നീതിപീഠങ്ങളും കൂട്ടുനിൽക്കുന്നത് ആശങ്കയോടെ വീക്ഷിക്കണം. ഭരണകൂടത്തിൽ നിന്ന് നീതിക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്നവരേയും എതിർ ശബ്ദമുയർത്തുന്നവരേയും ഭരണകൂടം തന്നെ തടവറകളിലേക്ക് തള്ളുന്നത് അത്യന്തം ഭയാനകമാണ്.

ജില്ലാ സെക്രട്ടറി അജ്മൽ കോഡുർ, ജനറൽ കൗൺസിൽ അംഗങ്ങളായ നിഷ്ല, മിഥ്ലാജ് മണ്ഡലം കമ്മറ്റി അംഗങ്ങളായ സർഫറാസ്, ഫവാസ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment