Advertisment

പരപ്പനങ്ങാടിയില്‍ പൊതുസ്ഥലങ്ങളും ബീച്ചുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും നടത്തിയ 12 പേര്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

പരപ്പനങ്ങാടി: പരപ്പനങ്ങാടി, വള്ളിക്കുന്ന് ഭാഗങ്ങളിലെ പൊതുസ്ഥലങ്ങളും ബീച്ചുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തിയ 12 പേർ പിടിയിൽ. രണ്ടുപേർ കഞ്ചാവ് വിൽപനക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ സ്കൂൾ വിദ്യാർഥിയാണ്.

വള്ളിക്കുന്ന് നോർത്തിലെ ജോഷി (48), ആനങ്ങാടി ഹരിജൻ കോളനിയിലെ ഷെഫീഖ് (35) എന്നിവരെ അരിയല്ലൂരിലെ സ്വകാര്യ ഗാർഡന് പിറകുവശത്തെ ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്തും കഞ്ചാവ് കച്ചവടം നടത്തിയതിനാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരം മൂന്ന് കേസുകൾ നിലവിലുണ്ട്.

താലപ്പൊലിപ്പറമ്പിന് സമീപത്തെ വീട്ടിലായിരുന്നു ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. താലപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്കാണ് ഇയാൾ കഞ്ചാവ് വിറ്റത്.

വള്ളിക്കുന്ന് റെയിൽവേ അണ്ടർ പാസിന് സമീപത്തുനിന്നും ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തുനിന്നും അരിയല്ലൂരിലെ സ്വകാര്യ നഴ്സറി, പരപ്പനങ്ങാടി പുത്തരിക്കൽ മുനിസിപ്പൽ ഫിഷ് മാർക്കറ്റ്, അഞ്ചപ്പുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർഥി ഉൾപ്പെടെ 10 പേർപിടിയിലായത്.

Advertisment