Advertisment

ശാസ്ത്ര സാങ്കേതിക വിദ്യകൾക്കു പ്രാധാന്യം നൽകി നവ ഭാരതം യാഥാർധ്യമാക്കിയ ലോകം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി: ഡിസിസി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മൊറയൂർ: മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനം സദ്ഭാവന ദിവസമായ് ആചരിച്ചു. വാലഞ്ചേരി രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും സദ്ഭാവന സദസും ഡിസിസി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര ഉദ്ഘാടനം ചെയ്തു

1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കി രാജീവ് അധികാരത്തിലെത്തിച്ചു. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങളും പദ്ധതികളും നടപ്പിലാക്കി.

publive-image

അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെടുവാനും രാജീവിന് സാധിച്ചു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ രാജ്യത്തിന് നഷ്ടമായത് ലോകം കണ്ട ഏറ്റവും വലിയ ഭരണാധികാരിയാണെന്നും സക്കീർ പുല്ലാര പ്രസ്താവിച്ചു. മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സത്യൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ അജ്മൽ ആനത്താൻ, മുഹമ്മദ് കുട്ടി പിപി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെപി മുഹമ്മദ് ഷാ ഹാജി, ടി പി യൂസഫ്, സി കെ ഷാഫി, ഷാജി ഇല്ല്യാസ് എൻ എം, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അബൂബക്കർ ഹാജി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് കെപി ഷറഫുദ്ദീൻ, മണ്ഡലം കോൺഗ്രസ് നേതാക്കന്മാരായ മാളിയേക്കൽ കുഞ്ഞു, പി കെ വിശ്വനാഥൻ, മുക്കണ്ണൻ അബ്ദുറഹ്മാൻ, കെ കെ മുഹമ്മദ് റാഫി, വാസുദേവൻ കാവുങ്ങൽ, സി ടി ബിച്ചിക്കോയ, സൈഫു റഹ്‌മാൻ അയ്യോളി, പൂക്കോടൻ ഫൈസൽ, സി കെ അബ്ദുറസാഖ്, ടിപി ഹുസൈൻ, ഫായിസ് പെരുമ്പിലായി, ഫർഹാൻ പൂക്കോടൻ, ഇല്യാസ് വെള്ളക്കുന്നൻ എന്നിവർ പരിപാടികൾ സംബന്ധിച്ചു.

Advertisment