Advertisment

സ്വാശ്രയ ടൈലറിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

New Update

publive-image

Advertisment

പൊന്നാനി: പി സി ഡബ്ല്യു എഫ് (പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ) നടത്തി വരുന്ന സ്വയം തൊഴിൽ കണ്ടെത്തൽ സംരംഭമായ സ്വാശ്രയ ടൈലറിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കിയ രണ്ടാമത് ബാച്ചിലെ പതിനൊന്ന് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

publive-image

ബീക്കുട്ടി ടീച്ചർ സർട്ടിഫിക്കറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചമ്രവട്ടം ജംഗ്ഷനിൽ പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ പ്രവർത്തക കൺവെൻഷനിൽ വെച്ചാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ടി മുനീറ അധ്യക്ഷത വഹിച്ചു. പിസിഡബ്ല്യുഎഫ് കുവൈറ്റ് കമ്മിറ്റിയാണ് കോഴ്‌സ് പഠിതാക്കൾക്കുളള ഫീസ് സ്പോൺസർ ചെയ്യുന്നത്.

സി വി മുഹമ്മദ് നവാസ്, പി കോയക്കുട്ടി മാസ്റ്റർ, സുബൈദ പോത്തനൂർ, പി എം അബ്ദുട്ടി, ലത ടീച്ചർ, അഷ്റഫ് നൈതല്ലൂർ, ശാരദ ടീച്ചർ, മാലതി വട്ടംകുളം, സുഹ്റ ബാബു , റഫീഖത്ത് തുടങ്ങിയവർ പങ്കെടുത്തു. അസ്മ പി എ പ്രവർത്തന റിപ്പോർട്ടും, റംല കെ പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

publive-image

ഡിസമ്പർ 31, ജനുവരി 1 തിയ്യതികളിൽ വനിതാ എട്ടാം വാര്‍ഷിക സമ്മേളനം പൊന്നാനിയിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമർ നഗറിൽ വെച്ച് നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. സബീന ബാബു സ്വാഗതവും, മിനി കടവനാട് നന്ദിയും പറഞ്ഞു.

Advertisment