Advertisment

ഇന്ദിരാഗാന്ധിയുടെ ജന്മദിനം; “ലഹരിയുടെ വിപത്ത് “ ചിത്രരചന മൽസരം സംഘടിപ്പിച്ചു

New Update

publive-image

Advertisment

പൊന്നാനി: പ്രിയദർശിനി ജനപക്ഷ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രരചന മൽസരം സംഘടിപ്പിച്ചു.

publive-image

ലഹരിയുടെ വിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ചാർക്കോൾ ചിത്രകലാ പഠനകേന്ദ്രം വിദ്യാർത്ഥികൾക്കാണ് മൽസരം സംഘടിപ്പിച്ചത്.

publive-image

 

വിജയികൾക്കുള്ള സമ്മാനദാനം വി.സെയ്തു മുഹമ്മത് തങ്ങൾ നിർവ്വഹിച്ചു. ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.

publive-image

എം.ഫസലു റഹ്മാൻ, എ.പവിത്രകുമാർ, ചാർക്കോൾ കിഷോർ, മണികണ്ഠൻ, എം അബ്ദുൾ ലത്തീഫ്, കൗൺസിലർ ശ്രീകല, സിറാജ്, കെ.പി.ജമാലുദ്ധീൻ, കെ.പി.അമീർ, എം.എ.നസീം, കെ.വി.ഫജീഷ്, കെ.പി.നാസർ, ടി.കെ.മഷ്ഹുദ് എന്നിവർ പ്രസംഗിച്ചു.

publive-image

ചടങ്ങിൽ ഗുജറാത്തിൽ വെച്ച് നടന്ന 2022 ലെ 36-ാമത് നേഷണൽ ഗെയിംസിൽ 4x100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ പൊന്നാനി സ്വദേശിയും ചേലാബ്ര എൻ.എൻ.എം.എച്ച്.എസ്.എസ് വദ്യാർത്ഥിയുമായ മുഹമ്മത് ഹിഷാമിന് ഉപഹാരം നൽകി അനുമോദിച്ചു.

Advertisment