Advertisment

ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബൈനിയൽ കോൺഫെറൻസിന് സമാപനമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബൈനിയൽ കോൺഫെറൻസിന് സമാപനമായി. ഒമാൻ ഇന്ത്യൻ അംബാസിഡർ അമിത് നാരഗ് മുഖ്യ അതിഥി ആയിരുന്ന ചടങ്ങിൽ ഒമാൻ ഇന്ത്യൻ എംബസി പ്രതിനിധി അനൂപ് ബിജിലി, ഡോ. രഞ്ജിത്ത് മാത്യു, ഡോ. സി. തോമസ്, ഫിറസത് ഹസ്സൻ, മൊയ്‌ദീൻ ബിലാൽ, റഷ്യൻ സിനിമ സംവിധായിക തക്മിന ഗഡ്ഴികെറിമോവ എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ പ്രൊവിൻസുകളിലെ കലാകാരന്മാരുടെ കലാപരിപാടികളും സാംസ്കാരിക കലാവിരുന്നും പതിമൂന്നാം ദ്വിവാർഷിക സമാപന ചടങ്ങുകൾ വർണ്ണ ശബളമാക്കി. ഡോ.ഷെറിമോൻ ജനറൽ കൺവീനറായ പരിപാടിയിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, വി. പി. മാരായ സി. യു. മത്തായി, ചാൾസ് പോൾ, മിഡിൽ ഈസ്റ്റ്‌ ഭാരവാഹികളായ ടി. കെ. വിജയൻ, ഷാഹുൽ ഹമീദ്, രാജീവ്‌ കുമാർ, വിനേഷ് മോഹൻ, വർഗ്ഗീസ് പനക്കൽ, ജിമ്മി, എസ്തർ ഐസക്, ഷീല റെജി, രേഷ്മ റെജി, ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒമാൻ പ്രൊവിൻസ് ചെയർമാൻ, പ്രസിഡന്റ്‌ ഫ്രാൻസിസ് തലച്ചിറ, ജനറൽ സെക്രട്ടറി സാബു കുര്യൻ, ട്രഷറർ കെ. കെ. ജോസ്, ബിനോയ്‌ എന്നിവർ പരിപാടികൾക്ക് ഏകോപനം നൽകിയതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി. എസ്‌. ബിജുകുമാർ അറിയിച്ചു.

Advertisment