Advertisment

ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

author-image
മൂവി ഡസ്ക്
New Update

നല്ല സമയം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും നിര്‍മാതാവിനും എതിരെ എക്സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.സിനിമയുടെ ട്രെയിലറില്‍ കഥാപാത്രം എംഡിഎംഎ ഉപയോഗിക്കുന്നത് ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടികാട്ടിയായിരുന്നു എക്സൈസ് കേസെടുത്തത്. ഒമര്‍ ലുലുവിനും നിര്‍മാതാവിനും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

publive-image

സിനിമയിലെ രംഗങ്ങളുടെ പേരില്‍ എങ്ങനെയാണ് അതില്‍ അഭിനയിക്കുന്നവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു. അങ്ങനെയാണെങ്കില്‍ കൊലപാതക രംഗങ്ങുള്ള സിനിമകളില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച്‌ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കണ്ടേയെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഇങ്ങനെയായാല്‍ വില്ലന്മാരുടെ കാര്യം കഷ്ടത്തിലാവുമല്ലോയെന്നും കോടതി പറഞ്ഞു.

Advertisment