Advertisment

അമൃതയ്ക്ക് ഒപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവച്ച്‌ ഗോപി സുന്ദര്‍

author-image
മൂവി ഡസ്ക്
New Update

ഗായികയും പങ്കാളിയുമായ അമൃത സുരേഷിനൊപ്പമുള്ള പ്രണയനിമിഷങ്ങളുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.പരസ്‌പരം ചുംബിക്കുന്നതിന്റെ ചിത്രങ്ങളാണ് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

‘വിട്ടുപോയ പക്ഷികള്‍, സന്തോഷമുള്ള പക്ഷികള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷമാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയത്. അതിനുശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവെന്നായിരുന്നു ഗോപി സുന്ദറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അമൃത സുരേഷ് കുറിച്ചത് . നടന്‍ ബാല ആയിരുന്നു അമൃത സുരേഷിന്റെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്.

Advertisment