Advertisment

ആരാധകന്റെ കമെന്റിനു മറുപടിയുമായി സൈജു കുറുപ്പ്, വൈറലായി ട്രോള്‍

author-image
മൂവി ഡസ്ക്
Updated On
New Update

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ് സൈജു കുറുപ്പ്. താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച്‌ അടുത്തിടെയാണ് ട്രോളുകള്‍ വന്നു തുടങ്ങിയത്.കടം കയറിയ കഥാപാത്രങ്ങളോടാണ് സൈജുവിന് താല്‍പ്പര്യം എന്ന് പറഞ്ഞിട്ടുള്ളതായിരുന്നു ട്രോള്‍. ഇപ്പോള്‍ ട്രോളിന് മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്.

Advertisment

publive-image

3-4 കഥകള്‍ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് commit ചെയ്തിട്ടുണ്ട്, നമ്മള്‍ പൊളിക്കും.- എന്നാണ് ട്രോള്‍ പങ്കുവച്ചുകൊണ്ട് സൈജു കുറുപ്പ് കുറിച്ചത്. അതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകര്‍ എത്തി. ‌ഇതിന് രസകരമായ മറുപടികളാണ് താരം നല്‍കിയത്.

അടുത്തതില്‍ നിങ്ങള്‍ ബാങ്ക് മാനേജര്‍ ആയി അഭിനയിക്കണം എന്നായിരുന്നു ഒരാളുടെ കമന്റ്. കടക്കെണിയില്‍പ്പെട്ട ബാങ്ക് മാനേജര്‍ ആണേല്‍ ഓക്കെ എന്നാണ് താരം ഇതിന് മറുപടി നല്‍കിയത്. ഇങ്ങനെ ഒക്കെ എന്നും കടക്കാരന്‍ ആയി ജീവിക്കുന്നതിനെ ക്കാള്‍ എനിക്ക്‌ കുറച്ചു ക്യാഷ് ഒക്കെ കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റി ക്കൂടെ സൈജു ചേട്ടാ- എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത് . ഇത് നല്ല പേര് അല്ലെ …എന്താ ഇതില് ചീത്തയായി കണ്ടെത് ?എനിക്ക് പേര് മാറ്റേണ്ട കടം കൊടുത്തു എന്നായിരുന്നു മറുപടി. താരത്തിന്റെ കഥാപാത്രങ്ങളെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്.

Advertisment