Advertisment

ആരാധകർക്ക് ആവേശമായി ദുൽഖറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചു; ചിത്രം ഒരുക്കുന്നത് ആക്ഷൻ പടങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചൻ; ഷൂട്ടിങ് ആരംഭിക്കുക അടുത്ത വർഷം

author-image
മൂവി ഡസ്ക്
New Update

ആരാധകർ ഏറെ നാളായി ഒരു ബിഗ് ബഡ്ജറ്റ് ദുൽഖർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ആരാധകർക്ക് ആവേശമായി സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും ആക്ഷൻ പടങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അടുത്തവർഷം ഷൂട്ടിങ് ആരംഭിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

Advertisment

publive-image

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രം പ്രഖ്യാപിച്ചത്.ചിത്രത്തിലെ മറ്റു അഭിനേതാക്കൾ ആരൊക്കെ ആണെന്ന ആകാംഷയിൽ ആണ് ഇപ്പോൾ ഏവരും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

അതേസമയം ദുൽഖർ സൽമാൻ നായകനാകുന്ന മാസ് ആക്ഷൻ ചിത്രം 'കിംഗ് ഓഫ് കൊത്ത' ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

Advertisment