Advertisment

രക്ഷിച്ചത് നൂറുകണക്കിന് പേരെ ; സമാനതകളില്ലാത്ത സേവനങ്ങളുമായി റെയിൽവേ പോലീസ്

New Update

publive-image

Advertisment

മുംബൈ: ഇന്ത്യൻ റെയിൽവേയ്‌ക്കായുള്ള സേവനത്തിൽ സുരക്ഷാസേനാംഗങ്ങൾ വഹിക്കുന്നത് സമാനതകളില്ലാത്ത സേവനമെന്ന് അധികൃതർ. മദ്ധ്യറെയിൽവേ വകുപ്പ് കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളാണ് പുറത്തുവിട്ടത്.

റെയിൽവേ സ്റ്റേഷനിൽ വെച്ച് അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിച്ച 83 സംഭവങ്ങളാണ് പ്രധാനമായും പുറത്തുവിട്ടത്. സിസി ടി.വി ക്യാമറകൾ വഴി ശേഖരിച്ച രക്ഷാ പ്രവർത്തന ദൃശ്യങ്ങളും റെയിൽവേ പുറത്തുവിട്ടു.

സാധാരണയാത്രക്കാരുടെ ജീവനാണ് റെയിൽവേ പോലീസ് സേനാംഗങ്ങൾ സ്വന്തം ജീവൻപോലും പണയപ്പെടുത്തി രക്ഷിക്കുന്നതെന്നും മദ്ധ്യറെയിൽവേ അറിയിച്ചു. കുട്ടികൾ, പ്രായമുള്ളവർ, ശാരീരിക വൈകല്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കൊപ്പം ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന വിവിധ പ്രായക്കാർ എന്നിവരെയൊക്കെ രക്ഷപെടുത്തിയത് റെയിൽവേ പോലീസുദ്യോഗസ്ഥരുടെ മന:സ്സാന്നി ദ്ധ്യംകൊണ്ടാണെന്നും മദ്ധ്യറെയിൽ അധികൃതർ അറിയിച്ചു.

NEWS
Advertisment