Advertisment

കേരള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മ​നം; ഉത്തരവിറക്കി രാഷ്ട്രപതി

author-image
Gaana
New Update

publive-image

Advertisment

ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​വി. ഭ​ട്ടി​ക്ക് സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മ​നം. ഭ​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ട് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ​യാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.

തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ജ്വ​ൽ ഭു​യാ​ൻ ആ​ണ് ഭ​ട്ടി​ക്കൊ​പ്പം സു​പ്രീം കോ​ട​തി നി​യ​മ​നം ല​ഭി​ച്ച​ത്. ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ഭ​ട്ടി​യു​ടെ നി​യ​മ​നം. ഈ ​മാ​സം അ​ഞ്ചി​നാ​ണ് ഇ​രു​വ​രെ​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​ക്കാ​ൻ കൊ​ളീ​ജി​യം കേ​ന്ദ്ര​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

ജ​സ്റ്റീ​സ് ഭ​ട്ടി 2013 ഏ​പ്രി​ല്‍ 12-നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യ​ത്. 2019 മാ​ര്‍​ച്ച് മു​ത​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​മാ​സം ഒ​ന്നി​നാ​ണ് ചീ​ഫ് ജ​സ്റ്റീ​സാ​യ​ത്.

Advertisment