Advertisment

പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടടക്കം 5000-ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ്; പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച

New Update

publive-image

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടടക്കം 5000-ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍. അജയ് മാക്കന്‍, ലോക്സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.

സംസ്ഥാന നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ താല്ക്കാലികമായി മരവിപ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഒരു മുതിര്‍ന്ന് എംപി ട്വിറ്ററുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

congress twitter
Advertisment