Advertisment

ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച്‌​​ ഏഴുമരണം;അമിത വേഗത​ അപകട കാരണം

New Update

publive-image

ബംഗളൂരു: ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച്‌​​ ഏഴുമരണം. അമിത വേഗതയാണ്​ അപകട കാരണമെന്നാണ്​ വിവരം.ചൊവ്വാഴ്ച വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്താണ്​ സംഭവം.

അമിത വേഗതയിലെത്തിയ ഓഡി കാര്‍ റോഡരികിലെ കെട്ടിടത്തിലേക്ക്​​ ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചതിന്​ ശേഷമാണ്​ മരിച്ചത്​.20 വയസ്​ പ്രായമുള്ളവരാണ്​വാഹനത്തിലുണ്ടായിരുന്നവരെല്ലാം. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment